- മഴയ്ക്ക് ഇപ്പോഴും അവളുടെ മുഖമാണ്
- കാലം അത് ഇങ്ങനെയാണ്കറങ്ങികൊണ്ടിരിക്കും ഇന്ന് അത് നിനക്ക് വേണ്ടിയാണ് കറങ്ങുന്നത്, ഉറപ്പ് നാളെ അത് എനിക്ക് വേണ്ടിയും കറങ്ങും.
- · പരമമായ സത്യം മരണവും മനോഹരമായ കളവ് സ്നേഹവുമാണ്.
- · അവളൊരു ഓന്തും ഞാന്‍ ഒരു അരണയുമാണ്.
- · കാലത്തിന് എന്തൊരു കയ്പ്പാണ്.
- · മഴയ്ക്ക് പെയ്ത് മതിയായില്ല എന്ന് തോന്നുന്നു എനിക്ക് നനഞ്ഞും.
- · നിന്റെ സുഗന്ധത്തേക്കാള്‍ നിന്റെ മുള്ള് കൊള്ള്മ്പോഴുള്ള വേദനയാണ് എനിക്ക് ലഹരി പകരുന്നത്.
- · രുചി അത് വയ്ക്ക് അവകാശപ്പെട്ടതല്ല,കാലത്തിന് അവകാശപ്പെട്ടതാണ്.
- · എന്റെ മറവിയുടെ തോല്‍വിയാണ് നീ.
- · കാലം കത്തിച്ചുകളഞ്ഞവ എങ്ങനെ തിരിച്ചു വരാനാണ്.
- · ഓര്‍മകള്‍ക്ക് ഒരു വൃത്തികെട്ട മണമുണ്ട്, മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കുന്ന ഒരു മണം.
- · ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പരാജയപ്പെടുന്ന പ്രതിഭാസത്തെ വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നു.
- · നിറഞ്ഞു നില്‍ക്കുന്ന നിറങ്ങളില്‍ നിന്ന് അവളുടെ നിറം ഞാന്‍ എങ്ങനെ തിരിച്ചറിയാനാണ്.
- · വികാരവും വിവേകവും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് ജീവിതം.
- · സംഗീതം ഭംഗിയുള്ള ആവര്‍ത്തന വിരസതയാണ്.
Tuesday, January 5, 2016
എന്റെ ചിന്തകളുടെ ചവറ്റുകുട്ട
Subscribe to:
Post Comments (Atom)
No comments:
Post a Comment