Saturday, January 23, 2016

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ...

എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്‍‌റെ-
ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം

മണ്ണ് മൂടുന്നതിന് മുമ്പ്
ഹൃദയത്തില്‍ നിന്നും ആ പൂവ് പറിക്കണം
ദലങള്‍ കൊണ്ട് മുഖം മൂടണം
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം
പൂവിലൂടെ എനിക്കു തിരിച്ചു പോകണം
പൂവിലൂടെ എനിക്കു തിരിച്ചുപോകണം

മരണത്തിന്‍‌റെ തൊട്ടുമുമ്പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലായിരിക്കും
ഒഴിച്ച് തന്ന തണുത്ത വെള്ളത്തീലൂടെ
അത് മൃതിയിലേക്ക് ഒലിച്ചുപോകും
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകൂ
ഇനിയെന്‍‌റെ ചങ്ങാതികള്‍ മരിച്ചവരാണല്ലൊ!
-എ അയ്യപ്പന്‍

Wednesday, January 20, 2016

ദേവാസുരത്തിലെ വാര്യരുടെ വേഷം ഞാന്‍ തന്നെ ചെയ്യണമെന്നുള്ളതും ലാലിന്റെ നിര്‍ബന്ധമായിരുന്നു. 
ഒരിക്കല്‍ കോഴിക്കോട് മഹാറാണി ഹോട്ടലില്‍ ഞാനുള്ളപ്പോള്‍ അന്നവിടെ മോഹന്‍ലാലുമുണ്ടായിരുന്നു. ഏതോ പടത്തിന്റെ ഷൂട്ടിംഗിന് വന്നതായിരുന്നു ലാല്‍. അന്ന് വൈകുന്നേരം ലാല്‍ എന്റെ മുറിയിലേക്ക് കയറിവന്നു. എന്നിട്ട് മുഖവുര ഒന്നും ഇല്ലാതെ പറഞ്ഞു.
'ശശി സാര്‍ എന്നെ വച്ച് ഒരു സിനിമ ചെയ്യുന്നു. ദേവാസുരം എന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത്. അതിലൊരു വാര്യരുടെ വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കും.'
ഇത്രയും പറഞ്ഞിട്ട് ലാല്‍ ദേവാസുരത്തിന്റെ തിരക്കഥ എനിക്ക് നേരെ വച്ചുനീട്ടി. ഞാനത് വാങ്ങി.
'നിങ്ങളിത് വായിക്കണം. എന്നിട്ട് അഭിപ്രായം പറയണം. പറ്റുമെങ്കില്‍ നാളെത്തന്നെ.'
അടുത്തദിവസം രാവിലെ എന്നെ കണ്ടപ്പോള്‍ ലാല്‍ തിരക്കി.
'വായിച്ചുകഴിഞ്ഞോ?'
'ഇല്ല. പകുതിയായിട്ടേയുള്ളൂ.'
'നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലെങ്കില്‍ തിരിച്ചുതന്നേക്കൂ.' ഒരല്‍പ്പം പരിഭവത്തോടെ ലാല്‍ പറഞ്ഞു.


'ഇല്ല, ഞാന്‍ ഇന്നിരുന്ന് വായിച്ചുതീര്‍ത്തോളാം.'
അടുത്തദിവസം ഞാന്‍ ലാലിനെ കാണാന്‍ അയാളുടെ മുറിയിലേക്ക് പോയി. ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു.
'ഞാന്‍ വാര്യരുടെ വേഷം ചെയ്യുന്നു, നീലകണ്ഠാ.'
ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
'ഈ വാര്യരെയാണ് എനിക്കിഷ്ടം.'
ദേവാസുരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകളില്‍ വര്‍ക്കൊക്കെ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ ലാല്‍ പറയും.
'ഇന്ന് ഈ രാത്രി നമ്മള്‍ നീലകണ്ഠനും വാര്യരുമായി ജീവിക്കും.'
ഞാനത് അനുസരിക്കും. കെട്ടിലും മട്ടിലും സംസാരത്തിലുമെല്ലാം ഞങ്ങള്‍ നീലകണ്ഠനും വാര്യരുമായി മാറും. രസകരമായിരുന്നു ആ നാളുകള്‍.

കടപ്പാട് : നാന

Tuesday, January 5, 2016

എന്റെ ചിന്തകളുടെ ചവറ്റുകുട്ട

  • മഴയ്ക്ക് ഇപ്പോഴും അവളുടെ മുഖമാണ് 
  • കാലം അത് ഇങ്ങനെയാണ്കറങ്ങികൊണ്ടിരിക്കും ഇന്ന് അത് നിനക്ക് വേണ്ടിയാണ് കറങ്ങുന്നത്, ഉറപ്പ് നാളെ അത് എനിക്ക് വേണ്ടിയും കറങ്ങും.
  • ·         പരമമായ സത്യം മരണവും മനോഹരമായ കളവ് സ്നേഹവുമാണ്.
  • ·         അവളൊരു ഓന്തും ഞാന്‍ ഒരു അരണയുമാണ്‌.
  • ·         കാലത്തിന് എന്തൊരു കയ്പ്പാണ്.
  • ·         മഴയ്ക്ക് പെയ്ത് മതിയായില്ല എന്ന് തോന്നുന്നു എനിക്ക് നനഞ്ഞും.
  • ·         നിന്റെ സുഗന്ധത്തേക്കാള്‍ നിന്റെ മുള്ള് കൊള്ള്മ്പോഴുള്ള വേദനയാണ് എനിക്ക് ലഹരി പകരുന്നത്. 
  • ·         രുചി അത് വയ്ക്ക് അവകാശപ്പെട്ടതല്ല,കാലത്തിന് അവകാശപ്പെട്ടതാണ്.
  • ·         എന്റെ മറവിയുടെ തോല്‍വിയാണ് നീ.
  • ·         കാലം കത്തിച്ചുകളഞ്ഞവ എങ്ങനെ തിരിച്ചു വരാനാണ്.
  • ·         ഓര്‍മകള്‍ക്ക് ഒരു വൃത്തികെട്ട മണമുണ്ട്, മനുഷ്യനെ ഭ്രാന്ത്‌ പിടിപ്പിക്കുന്ന ഒരു മണം.
  • ·         ശാസ്ത്രീയമായ കണ്ടെത്തലുകള്‍ പരാജയപ്പെടുന്ന പ്രതിഭാസത്തെ വിശ്വാസികള്‍ ദൈവം എന്ന് വിളിക്കുന്നു.
  • ·         നിറഞ്ഞു നില്‍ക്കുന്ന നിറങ്ങളില്‍ നിന്ന് അവളുടെ നിറം ഞാന്‍ എങ്ങനെ തിരിച്ചറിയാനാണ്.
  • ·         വികാരവും വിവേകവും തമ്മിലുള്ള മത്സരത്തിലെ വിജയിയാണ് ജീവിതം.
  • ·         സംഗീതം ഭംഗിയുള്ള ആവര്‍ത്തന വിരസതയാണ്.
     ·         മുലബന്ധം മൂലക്കൊതുങ്ങും.  

Sunday, January 3, 2016

പ്രണയദിനം

 രു ക്ലാസ്സിൽ ടീച്ചർ True Love എന്ന ഒരു പാഠം പഠിപ്പിക്കുവയിരുന്നു.
വിഷയം love ആയതുകൊണ്ടുതന്നെ എല്ലാ കുട്ടികളും വളരെ ശ്രദ്ധിച്ചാണ് ക്ലാസ്സിൽ ഇരിക്കുന്നത്. പെട്ടെന്നായിരുന്നു ടീച്ചറിന്റെ ചോദ്യം വന്നത് "എന്താണ് പ്രണയം ?" ചോദ്യം കേട്ടപാടെ എല്ലാ കുട്ട്യോളും ഒന്ന് അംഭരന്നു... ടീച്ചർ പറഞ്ഞു ഒരൊരുതരയിട്ടു പറയ് !! ആദ്യ ബഞ്ചിൽ നിന്നുതന്നെ തുടങി.. "പ്രണയം എന്ന് പറയുന്നത് ആണും പെണ്ണും തമ്മിലുള്ള എന്തോ ഒരു അതാണ് !" ഉത്തരം കേട്ട് ചിരി വന്നെഗിലും ആരും ചിരിച്ചില്ല കാരണം അടുത്ത ഊഴം അവരുടെതാകം.. അങനെ പല ഉത്തരഗലും വന്നു .. കൂട്ടത്തിൽ ഒരു കുട്ടി പറഞ്ഞു "പ്രണയം എന്ന് പറയുന്നത് ഒരു തേങ്ങയാണ് അത് ഉടച്ചാൽ വെള്ളം കിട്ടും അത് കുടിക്കാൻ നല്ല രുചിയാണ് . അതിനകതുള്ളത് കറികളിൽ ചേർത്താൽ നല്ല രുചിഅയിരിക്കും പക്ഷെ തലയില വീണ ചിലപ്പോൾ തട്ടിപോകും "
അപ്പോഴാണ് ടീച്ചർ പുറകിലത്തെ ബഞ്ചിൽ തലകുനിച്ചു വിഷമിച്ചിരിക്കുന്ന ഒരു കുട്ട്യേ കണ്ടേ ടീച്ചർ പറഞ്ഞു എന്നാൽ നെ പറയ് എന്താ പ്രണയം ? അവൻ എണീറ്റുനിന്നു അപ്പോഴേക്കും അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു... ഉള്ളിലുള്ള സകല വേദനയും കടിച്ചു പിടിച്ചു അവൻ പറഞ്ഞു "" ടീച്ചർ പ്രണയം അത് നഷ്ടപെട്ടവർക്ക് മാത്രം ഉത്തരം നല്കാൻ പറ്റുന്ന ചോദ്യമാണ് . അവൾക്കു എന്നെ വേണ്ടെകിലും ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു "" പറഞ്ഞു കഴിഞ്ഞ്ജപ്പോഴേക്കും അവൻ ആണ്കുട്ടി ആണെന്ന് പോലും ഓർകാതെ പൊട്ടികരഞ്ഞു... ഇ ചോദ്യം ചോദികണ്ടയിരുന്നു എന്ന് ടീച്ചർ അറിയാതെ മനസ്സിൽ പറഞ്ഞുപോയി... നഷ്ടപെട്ടവരുടെ ദിവസം കൂടിയാണ് ഇ പ്രണയദിനം

അദ്ധ്യാപകൻ

എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധിനം ഉള്ള വ്യക്തി ആയിരുന്നു രവി സർ (താളി) . ഒരാൾ ഇല്ലാതാകുമ്പോൾ ആണ് ശരിക്കും നമ്മൾക്ക് അയാളെ എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് മനസിലാകുക. എന്താണ് കമ്മ്യൂണിസം എന്ന് എന്നെ പഠിപിച്ചതും, സോഷ്യലിസ്റ്റ് ആയി ജീവിക്കണം എന്ന് പറഞ്ഞതും , ലോകത്തിലെ എല്ലാ തത്ത്വശാസ്ത്രതിന്റെയും ഉറവിടം ഭാരതമാണ്‌ എന്ന് എന്നെ പഠിപിച്ചതും , jean paul sartre നെയും TS Eliot നെയുംWilliam Shakespeare നെയും Albert Einstein ernesto che guevara mavo se tung Mark Twain A K Antony സരിത നായർ എങ്ങനെ തുടങ്ങി ഭുമിക്കു കിഴിലുള്ള എല്ലാത്തിനെ കുറിച്ചും നമുക്ക് ചര്ച്ച ചെയ്യാൻ പറ്റുന്ന ഒരാൾ . വെറും അധ്യപകനല്ല അതിനൊക്കെ അപ്പുറം വേറെ ആരൊക്കെയോ ആയിരുന്നു എനിക്ക് ... പെട്ടെന്ന് ഒരു ദിവസം ആരോടും പറയാതെ പോയപ്പോൾ പറയാൻ പറ്റാത്ത എഴുതാൻ പറ്റാത്ത ഒരു പക്ഷെ കണിരിനു മാത്രം ഉത്തരം പര്രയാൻ പറ്റുന്ന ഒരു തരം മരവിപ്പ്... അദ്ദേഹം ഈശ്വര വിശ്വാസി അല്ല പക്ഷെ എന്നോട് പറഞ്ഞിടുണ്ട് നിങ്ങൾ എല്ലാം വിശ്വസിക്കുന്ന സ്വർഗ്ഗവും നരകവും ഉണ്ടെകിൽ എനിക്ക് ഉറപ്പാണ്‌ ഈശ്വര വിശ്വാസി അല്ലാത്ത എന്റെ സ്ഥാനം സ്വർഗത്തിൽ ആയിരിക്കും എനിക്കും ഉറപ്പാണ്‌ അങ്ങനെ ഒന്ന് ഉണ്ടെകിൽ സർ അവടെ ആകും .

Saturday, January 2, 2016

ടാ മൊട്ടതലയാ...

ഏ കദേശം ഒരു മണിക്കൂർ  ആകാറായി .കമ്പ്യൂട്ടർ തുറന്നുവേച്ചിരിപ്പു തുടങ്ങിട്ട് . ബി എസ്‌  എൻ  എൽ  ബ്രോഡ്‌ ബാൻഡ് ആയതുകൊണ്ടാകണം ഭാഗ്യത്തിന് ഇത്വരെയും ഇന്റർനെറ്റ് കനെക്ക്റ്റ് ആയില്ല .മൂക്കിൽ ത്തുമ്പിൽ നിന്ന് വീയര്പ്പു തുള്ളി കീ ബോർഡ്‌ വീണപ്പോഴാണ് ഫാൻ ഇട്ടിട്ടില്ല എന്നോർത്തത് . ഫാൻ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴേക്കും ഇന്റർനെറ്റ്‌ കനെക്റ്റ്‌ ആയി .
        വെള്ള പ്രതലത്തിൽ ഗൂഗിൾ തെളിഞ്ഞു വന്നിരിക്കുന്നു, പുതിയൊരു ടാബ് തുറന്നു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു . www.facebook/amithilak07 എന്നതിനൊപ്പം എന്റെ സുന്ദരമായ ഫോട്ടോയും തെളിഞ്ഞു വന്നു . ബി ബി സി യുടെ ഒരു ലിങ്ക് കണ്ടു ആവേശം മൂത്ത് ക്ലിക്ക് ചെയ്തു . ഇംഗ്ലീഷ് ലാണ് എഴുത്തുകുത്തുകൾ ബി ബി സി യുടെതയത്കൊണ്ട് വയനതുരടർന്നു .സംഭവം കൊള്ളം .നിങ്ങൾ ഒരു മനുഷ്യനെകിൽ ഒരു താവനയെകിലം മൊട്ടയടിച്ചിരികണം ,ഇതു വായിച്ചു തീർന്നപ്പോൾ തന്നെ താഴെ കൂറേ വിശദീകരണങ്ങൾ ,മൊട്ട അടിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ ,മാറ്റങ്ങൾ അങ്ങനെ നിറയെ ...
വായിച്ചു തീർന്നപ്പോൾ എനിക്ക് സംഗതി എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ അവസാനം ആ ദിവസം വന്നെത്തി . മോട്ടയടിക്കാം എന്ന ഉദ്ദേശത്തോടുകൂടി അമ്മയുടെ കൈയ്യിൽ നിന്ന് അമ്പതു രൂപയും വാങ്ങി ബാർബർ ശോപ്പിലെലേക്ക് തിരിച്ചു .ബാർബർ ഷോപ്പിനു പ്രത്യേകിച്ച് പേരൊന്നുമില്ല. മുടിവെട്ടുകാരൻ പ്രശസ്തനായ ഓടിട്ടവീട്ടിൽ ഷാജി. അമ്പതു രൂപ കൊടുത്താലെന്ത് ഭരതന്നൂരിൽ എന്തൊക്കെ നടക്കുന്നു എന്തൊക്കെ നടക്കും ഈ വക കാര്യങ്ങൾ മുതൽ അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിവരെ അവിടത്തെ അവിടത്തെ ചർച്ചാവിഷയങ്ങളാണ്. ആള് മുടിവെട്ടുകാരൻ ആണെകിലും പഴയ ജിം ആണ് അതുകൊണ്ടുതന്നെ ചര്ച്ച അവസാനം അടിയിൽ കലാശിക്കുകയാണ് പതിവ് മുടിവെട്ടാൻ പോകുന്നതുകൊണ്ട്‌ എനിക്ക് ലാഭം കുറച്ച് ലോകവിവരവും ഒരു ഫൈറ്റും .