Sunday, January 3, 2016

അദ്ധ്യാപകൻ

എന്റെ ജീവിതത്തിൽ ഒരുപാട് സ്വാധിനം ഉള്ള വ്യക്തി ആയിരുന്നു രവി സർ (താളി) . ഒരാൾ ഇല്ലാതാകുമ്പോൾ ആണ് ശരിക്കും നമ്മൾക്ക് അയാളെ എത്രമാത്രം ഇഷ്ടമായിരുന്നു എന്ന് മനസിലാകുക. എന്താണ് കമ്മ്യൂണിസം എന്ന് എന്നെ പഠിപിച്ചതും, സോഷ്യലിസ്റ്റ് ആയി ജീവിക്കണം എന്ന് പറഞ്ഞതും , ലോകത്തിലെ എല്ലാ തത്ത്വശാസ്ത്രതിന്റെയും ഉറവിടം ഭാരതമാണ്‌ എന്ന് എന്നെ പഠിപിച്ചതും , jean paul sartre നെയും TS Eliot നെയുംWilliam Shakespeare നെയും Albert Einstein ernesto che guevara mavo se tung Mark Twain A K Antony സരിത നായർ എങ്ങനെ തുടങ്ങി ഭുമിക്കു കിഴിലുള്ള എല്ലാത്തിനെ കുറിച്ചും നമുക്ക് ചര്ച്ച ചെയ്യാൻ പറ്റുന്ന ഒരാൾ . വെറും അധ്യപകനല്ല അതിനൊക്കെ അപ്പുറം വേറെ ആരൊക്കെയോ ആയിരുന്നു എനിക്ക് ... പെട്ടെന്ന് ഒരു ദിവസം ആരോടും പറയാതെ പോയപ്പോൾ പറയാൻ പറ്റാത്ത എഴുതാൻ പറ്റാത്ത ഒരു പക്ഷെ കണിരിനു മാത്രം ഉത്തരം പര്രയാൻ പറ്റുന്ന ഒരു തരം മരവിപ്പ്... അദ്ദേഹം ഈശ്വര വിശ്വാസി അല്ല പക്ഷെ എന്നോട് പറഞ്ഞിടുണ്ട് നിങ്ങൾ എല്ലാം വിശ്വസിക്കുന്ന സ്വർഗ്ഗവും നരകവും ഉണ്ടെകിൽ എനിക്ക് ഉറപ്പാണ്‌ ഈശ്വര വിശ്വാസി അല്ലാത്ത എന്റെ സ്ഥാനം സ്വർഗത്തിൽ ആയിരിക്കും എനിക്കും ഉറപ്പാണ്‌ അങ്ങനെ ഒന്ന് ഉണ്ടെകിൽ സർ അവടെ ആകും .

No comments:

Post a Comment