Saturday, January 2, 2016

ടാ മൊട്ടതലയാ...

ഏ കദേശം ഒരു മണിക്കൂർ  ആകാറായി .കമ്പ്യൂട്ടർ തുറന്നുവേച്ചിരിപ്പു തുടങ്ങിട്ട് . ബി എസ്‌  എൻ  എൽ  ബ്രോഡ്‌ ബാൻഡ് ആയതുകൊണ്ടാകണം ഭാഗ്യത്തിന് ഇത്വരെയും ഇന്റർനെറ്റ് കനെക്ക്റ്റ് ആയില്ല .മൂക്കിൽ ത്തുമ്പിൽ നിന്ന് വീയര്പ്പു തുള്ളി കീ ബോർഡ്‌ വീണപ്പോഴാണ് ഫാൻ ഇട്ടിട്ടില്ല എന്നോർത്തത് . ഫാൻ സ്വിച്ച് ഓണ്‍ ചെയ്തപ്പോഴേക്കും ഇന്റർനെറ്റ്‌ കനെക്റ്റ്‌ ആയി .
        വെള്ള പ്രതലത്തിൽ ഗൂഗിൾ തെളിഞ്ഞു വന്നിരിക്കുന്നു, പുതിയൊരു ടാബ് തുറന്നു ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു . www.facebook/amithilak07 എന്നതിനൊപ്പം എന്റെ സുന്ദരമായ ഫോട്ടോയും തെളിഞ്ഞു വന്നു . ബി ബി സി യുടെ ഒരു ലിങ്ക് കണ്ടു ആവേശം മൂത്ത് ക്ലിക്ക് ചെയ്തു . ഇംഗ്ലീഷ് ലാണ് എഴുത്തുകുത്തുകൾ ബി ബി സി യുടെതയത്കൊണ്ട് വയനതുരടർന്നു .സംഭവം കൊള്ളം .നിങ്ങൾ ഒരു മനുഷ്യനെകിൽ ഒരു താവനയെകിലം മൊട്ടയടിച്ചിരികണം ,ഇതു വായിച്ചു തീർന്നപ്പോൾ തന്നെ താഴെ കൂറേ വിശദീകരണങ്ങൾ ,മൊട്ട അടിച്ചാൽ ഉണ്ടാകുന്ന നേട്ടങ്ങൾ ,മാറ്റങ്ങൾ അങ്ങനെ നിറയെ ...
വായിച്ചു തീർന്നപ്പോൾ എനിക്ക് സംഗതി എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ അവസാനം ആ ദിവസം വന്നെത്തി . മോട്ടയടിക്കാം എന്ന ഉദ്ദേശത്തോടുകൂടി അമ്മയുടെ കൈയ്യിൽ നിന്ന് അമ്പതു രൂപയും വാങ്ങി ബാർബർ ശോപ്പിലെലേക്ക് തിരിച്ചു .ബാർബർ ഷോപ്പിനു പ്രത്യേകിച്ച് പേരൊന്നുമില്ല. മുടിവെട്ടുകാരൻ പ്രശസ്തനായ ഓടിട്ടവീട്ടിൽ ഷാജി. അമ്പതു രൂപ കൊടുത്താലെന്ത് ഭരതന്നൂരിൽ എന്തൊക്കെ നടക്കുന്നു എന്തൊക്കെ നടക്കും ഈ വക കാര്യങ്ങൾ മുതൽ അമേരിക്കയുടെ സാമ്പത്തിക പ്രതിസന്ധിവരെ അവിടത്തെ അവിടത്തെ ചർച്ചാവിഷയങ്ങളാണ്. ആള് മുടിവെട്ടുകാരൻ ആണെകിലും പഴയ ജിം ആണ് അതുകൊണ്ടുതന്നെ ചര്ച്ച അവസാനം അടിയിൽ കലാശിക്കുകയാണ് പതിവ് മുടിവെട്ടാൻ പോകുന്നതുകൊണ്ട്‌ എനിക്ക് ലാഭം കുറച്ച് ലോകവിവരവും ഒരു ഫൈറ്റും .

ഇന്നും എന്നത്തേയും പോലെ ഭീകരമായ  ചർച്ച  നടക്കുകയാണ് . ചർച്ചാവിഷയം  റോഡ്‌ വികസനം ആളുകളിരുന്നു കരിപിടിച്ച ബഞ്ചിന്റെ ഒരറ്റത്ത് ഞാൻ സ്ഥലം പിടിച്ചു  . ഷാജി അണ്ണൻ ചർച്ചയിൽ പങ്കെടുക്കരുടെകിലും അത് ഒരിക്കലും മുടിവേട്ടിനു തടസമാകാറില്ല  അത് "കലിപ്പായിട്ടു"നടക്കുകയാണ് . എന്റെ ഊഴമെത്തി കറങ്ങുന്ന കസേരയിൽ ചാരി ഇരുന്നു  ഞാൻ പറഞ്ഞു " അണ്ണാ  മൊട്ട അടിക്കണം " .ഇതു കേൾക്കേണ്ട താമസം ചര്ച്ചാ വിഷയം മാറി മൊട്ട അടിച്ചാൽ എന്റെ മുഖം എങ്ങനെ ? ഈ വിഷയത്തിൽ എല്ലാവർക്കും  ഒരേ അഭിപ്രായം സൂപ്പർ ! ( അല്ലേലും ഒരുത്തന് പണി കൊടുക്കാൻ കിട്ടിയ അവസരം ആരും പഴക്കാറില്ലല്ലോ) കണ്ണടച്ച് തുറകേണ്ട താമസം ഷാജി അണ്ണൻ പണി തീർത്തു  .
ഞാൻ കണ്ണാടിയിൽ  നോക്കിയപ്പോൾ മുഖം ആകെ മാറി . ഷാജി അണ്ണനെ നോക്കിയപ്പോൾ "മുട്ടൻ ലുക്ക്‌ ആയടാ " മതി എനിക്ക് ഇതുമതി . പൈസയും കൊടുത്തു വീടിലേക്ക്‌ നടന്നപ്പോൾ ഒരു അമ്മുമ്മ "എന്താ മക്കളെ തലേല് ചൊറി പിടിച്ചോ ? മുടി ഒക്കെ വഴിച്ചിറക്കി "  കാലിൽ  പോലും ചൊറി വന്നിട്ടില്ലാത്ത എന്റെ തലേൽ ചൊറി ആണെന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം. ഞാൻ ഒന്നും പറഞ്ഞില്ല പറയതതല്ല.. പറയാൻ മറുപടിയില്ല . ഒരു ചിരി ഫിറ്റ്‌ ചെയ്തു ഞാൻ നടന്നു . അപ്പോഴാണ് പുറകിൽ നിന്നൊരു വിളി "ടാ  മൊട്ടെ " ഈ വിളി ഞാൻ പ്രതിക്ഷിച്ചതാണ്‌ പക്ഷേ  ഇതല്പം നേരത്തെ ആയി .വിളിച്ചത് എന്റെ കൂട്ടുകാരൻ  ഉണ്ണിയാണ് . ഓൻ  അല്പം ഫ്രീക്ക്  ആണ് " അളിയാ കിടിലം ലുക്ക്‌ ആയി . സൈഡില്  രണ്ട്  വരകൂടി ഇട്ടെങ്ങിൽ  നേരിപ്പായേനെ" ഇ അവസ്ഥയിൽ എങ്ങനെ വീട്ടിൽ കേറും എന്ന് ആലോചികുമ്പോ ഴാണ്  സൈഡില് രണ്ടു വര . അവനോട്  ഗുഡ് ബൈ പറഞ്ഞ് വീട്ടിൽ എത്തി , കാള്ളിംഗ്  ബെൽ  അടിച്ചപ്പോ അമ്മ പുറത്തു വന്നു " അയ്യോ അവനിവിടെ ഇല്ല  മുടിവെട്ടാൻ പോയി "കേട്ടപ്പോൾ ചിരിയാണ് വന്നതെങ്ങിലും മനസ് അറിയാതെ ഒന്ന് തേങ്ങി . എന്റെ വിജ്രബിച്ചുള്ള നില്പ്പ് കണ്ടപ്പോൾ അമ്മ പറഞ്ഞു "നാട്ടുകരെകൂടി കാണിച്ചു നാണം കെടുത്താതെ കേറി പോടാ " പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല ,മൊട്ട അടിക്കുന്നത് ഇത്രയും  വലിയ പാപമാണെന്ന തിരിച്ചറിവോടെ അന്ന് മുഴുവൻ റൂമിൽ തലയും തടവിയിരുന്നു .
എന്നും മുടിചീകാറുള്ള കണ്ണാടിക്കു  മുന്നിലെത്തിയപ്പോൾ സൈഡിൽ തൂക്കിയിട്ടുരുന്ന  ചീപ്പ്  എന്നെ നോക്കി ഒരു ചിരി , പക്ഷേ  ഞാൻ തളർന്നില്ല . കോളേജിൽ പോകാൻ തയ്യാറെടുക്കുന്ന എന്നെ കണ്ട് അമ്മ ഒരു ചോദ്യം "അടുക്കളിൽ തറയിൽ വിരിച്ചിരിക്കുന്ന ആ കറുത്ത അഴുക്കതുണി നീ കണ്ടോ ?" വേറൊന്നും ഉദ്ദേശിച്ച ല്ല  അമ്മ എന്നോട് ഇ ചോദ്യം ചോദിച്ചത് എന്റെ ടി  ഷർട്ട്‌ നെ മാത്രം ഉദ്ദേശിച്ചാണ്. വീണ്ടും മുറിവേറ്റു . ബി ബി സി യെയും മോട്ടതലയെ കുറിച്ച് എഴുതിയ സാം ജോണ്‍ സനെയും ചീത്തവിളിച്ച് ഞാൻ കോളേജ് ബസ്നായി  കാത്തുനിന്നു . ബസന് എന്റെ അത്രേം കൃത്യനിഷ്ട  ഇല്ലാത്തതുകൊണ്ട് അത് കൃത്യസമയത്ത് പോയി .കിട്ടിയ ബസ്‌ പിടിച്ചു കോളേജിൽ എത്തി .പതിവിൽ  നിന്ന് വ്യത്യസ്ഥമായിരുന്നു കോളേജ് അന്തരീക്ഷം. പേരറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ച്‌ ,മനസ്സിൽ ധൈര്യം സംഭരിച്ച്  ക്ലാസ്സിൽ കയറി , വിചാരിച്ചത് പോലെ തന്നെ നാലാം ക്ലാസ്സിൽ ഓ  എൻ  വി  സർ ന്റെ കവിത ചൊല്ലാൻ സ്റ്റെജിൽ  കയറിയ അതേ  അവസ്ഥ . എല്ലാരും എന്നെ തന്നെ നോക്കുകയാണ് കുറെ പേര് പറഞ്ഞു "അളിയാ കിടിലം  ലുക്ക്‌" കുറച്ചുപേർ "അയ്യേ മൊട്ട അടിച്ചു കൂതറ"  എങ്ങനെ പല നിറത്തിലും വലിപ്പത്തിലും ഉള്ള കമന്റുകൾ .



എന്തായാലും നനഞ്ഞു ഇനി കുളിച്ചുകേറാം , രണ്ടു മൂന്നു ഫോട്ടോ എടുത്തു ഫേസ് ബുക്കിൽ  ഇടാൻ  തീരുമാനിച്ചു . ആസ്ഥാന ക്യാമറ  മാനായ  വിനുവിനെയും ക്ലാസ്സിലെ ഏറ്റവും വിലകൂടിയ മൊബൈലിന്  ഉടമയായ  പത്രസുകാരന്റെ കൈൽ നിന്ന് ആപ്പിൾ ഐ ഫോണും വാങ്ങി കോളേജ് നു മുന്നിലെ പുൽത്തകിടിയിൽ കിടന്നും നിന്നും ചരിഞ്ഞും പല പോസിൽ കുറേ ഫോട്ടോകൾ . എന്റെ ഫോണിൽ ഫോട്ടോ എടുകുന്നത് എനിക്ക് ഇഷ്ടമല്ല , അല്ലാതെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് മൊബൈലിൽ ആ സെറ്റപ്പ് ഇല്ലാത്തത്
കൊണ്ടല്ല .
വൈകുന്നേരം കോളേജ് ബസിൽ ആയിരുന്നു പൂരം മൊട്ടെയെന്നും ,മൊട്ടച്ചി  എന്നും തുടങ്ങി പേരുകളുടെ ഒരു ആറാട്ട്ആയിരുന്നു .വീട്ടിൽ എത്തിയ ഉടനെ തന്നെ കമ്പ്യൂട്ടർ തുറന്നു ഫേസ് ബുക്കിൽ ഫോട്ടോകൾ അപ്‌ലോഡ്‌ ചെയ്തു , ചെയ്ത്‌ തീരേണ്ട താമസം കാമെന്റ്റ്കളുടെ പൂരക്കളി ആയിരുന്നു  മനോഹരം മുതൽ മൈലാടും കുന്നു, മൈലാടും പാറവരെയുള്ള കമെന്റുകൾ എങ്കിലും സൂപ്പർ ,കിടിലം തുടങ്ങിയവയും കാമെന്റ്റ് വിഭാഗത്തിൽ ലഭിച്ചു . കമെന്റുകൾ ധാരാളം കിട്ടി എങ്കിലും പണി കിട്ടിയത് എനിക്കാണ്.മുടിയുടെ വളര്ച്ചാ നിരക്ക് ഇന്ത്യയുടെ "അച്ഛാ ദിൻ" സ്വപ്നം പോലെയായി.
എങ്ങനെ ഒരു അനുഭവക്കുറിപ്പ് എഴുതുവാൻ എന്നെ പ്രാപ്തനാക്കിയ ബി ബി സിക്കും സം ജോണ്‍സൻ  എന്ന ലേഖകനും എന്റെ എല്ലാ പ്രാർഥനകളും ...
അല്ലാതെ ഞാൻ എന്താ പറയേണ്ടത്.....!

No comments:

Post a Comment